ആരിക്കാടി കോട്ടയില്‍ അതിക്രമിച്ചു കയറിയ സംഭവം; ഹിന്ദു ഐക്യവേദി ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചു
കുമ്പള ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിന് പിറകിലായി മുസ്ലിംലീഗ് നേതാവും മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മുജീബ് കമ്പാറിന്റെ നേതൃത്വത്തില്‍ നിധിക്ക് വേണ്ടി കിണറിനകത്ത് ഇറങ്ങി കുഴിച്ചത് ഇന്ത്യന്‍ ഭരണഘടനയേയും ഹനുമാന്‍ ക്ഷേത്രത്തെയും അപമാനിക്കുവാനാണെന്നും കൃത്യം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ക്ക് പരാതി നല്‍കി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.പി ഷാജി, ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുളിയാര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ജില്ലാ വൈസ് പ്രസിഡന്റ് ഉദയഗിരി രാമഗുരുസ്വാമി എന്നിവരാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.
No comments