ലോക്കോമോട്ടോ പരിമിതി പഠനത്തിന് തടസമാവില്ല പാക്കത്തെ സോനു രാജിന് ഇനി വീട്ടിലിരുന്ന് ക്ലാസിൽ പങ്കെടുക്കാം
പള്ളിക്കര: എസ് എസ് കെ കാസർഗോഡ് ജില്ല നടപ്പാക്കുന്ന പദ്ധതിയാണ് "സ്റ്റാർസ്" ഇതിൻ്റെ ഭാഗമായി ബേക്കൽ ബി ആർ സി പരിധിയിലുള്ള പാക്കം ജി എച്ച് എസ് എസ് നാലാം തരത്തിൽ പഠിക്കുന്ന ലോക്കോമോട്ടോ പരിമിതിയുള്ള സോനു രാജിന് വീട്ടിൽ വെർച്ച്വൽ ക്ലാസ് റൂം ഒരുക്കി.
ഇതിനാവശ്യമായ ടാബ് , ക്യാമറ എന്നിവയുടെ വിതരണം വാർഡ് മെമ്പർ ശ്രീമതി രാധിക നിർവഹിച്ചു.
ബ്ലോക്ക് പ്രോ ജക്ട് കോ ഓർഡിനേറ്റർ കെ. എം. ദിലീപ് കുമാർ എസ് എം സി ചെയർമാൻ എം കുമാരൻ , പി ടി എ വൈസ് പ്രസിഡണ്ട് രാമനാഥൻ ഹെഡ്മാസ്റ്റർ ഗിരീഷ് മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ പി.എം ഷാഹിദ ടീച്ചർ, ബി ആർ സി പ്രവർത്തകരായ ലാവണ്യ , നീതു , വിസ്മയ എന്നിവർ സംസാരിച്ചു
No comments