ആൺകുട്ടിയെ പീഡിപ്പിച്ച കേസ്: കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ
നീലേശ്വരം : കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ 15 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ടക്ടർ അറസ്റ്റിൽ. കുറ്റിക്കോൽ പയ്യങ്ങാനത്തെ പി. രാജൻ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 10 ന് നീലേശ്വരത്ത് നിന്നും കയറിയ 15 വയസുകാരനെ കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ് ഈ മാസം ആദ്യമാണ് പോലീസിൽ പരാതി നൽകിയത്. പോക്സോ പ്രകാരം കേസെടുത്തു. നീലേശ്വരം എസ്.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
No comments