സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ മരിച്ചു
പയ്യന്നൂർ : സ്കൂട്ടറുകൾ കൂട്ടിയിടിച്ച് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരൻ മരിച്ചു. കൊക്കാനിശ്ശേരിയിലെ കുണ്ടത്തിൽ ബാലൻ(70) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഗവ. ആശുപ്രതിക്ക് സമീപം ആണ് അപകടം. ഭാര്യ: ടി.കെ. ലളിത. മക്കൾ: ഷമിൽ ലാൽ( ടഡ് ഹൗസ്, പിലാത്തറ), അശ്വതി(സിഇടി കൈതപ്രം ലക്ചറർ). മരുകൾ: രമ്യ(കരിവെള്ളൂർ). സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
No comments