Breaking News

പരപ്പയിലെ കെ എസ് ഇ ബി സബ് സെൻറർ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി


പരപ്പ : പരപ്പയിലെ കെ എസ് ഇ ബി സബ് സെൻറർ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ ബിജെപി പരപ്പ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും തുടർന്ന് സബ് സെന്ററിന്റെ മുമ്പിൽ ധർണയും നടത്തി. പരപ്പയിലെയും പരിസരപ്രദേശങ്ങളിലേയും നിരന്തരമായ വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി പരപ്പ ആസ്ഥാനമായി ഒരു സെക്ഷൻ ഓഫീസ് അനുവദിക്കുക എന്നത് കാലങ്ങളായുള്ള ആവശ്യമായിരുന്നു.  കിലോമീറ്ററുകൾക്ക് അപ്പുറമുള്ള രാജപുരം സെക്ഷൻ ഓഫിസിൻ്റെ പരിമിതികൾ മൂലം പലപ്പോഴും വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ ദിവസങ്ങളോളം കാത്തുനിൽക്കേണ്ട സാഹചര്യമായിരുന്നു പരപ്പനിവാസികൾക്ക്. എന്നാൽ  കെഎസ്ഇബി സബ് സെൻറർ പരപ്പയിൽ തുടങ്ങിയതോടുകൂടി അതിന് അല്പമെങ്കിലും പരിഹാരം കാണാൻ സാധിച്ചിരുന്നു. എന്നാൽ പ്രസ്തുത സബ് സെൻ്ററിൽ ജീവനക്കാരെ നിയമിക്കാതെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പരപ്പയിലെ കെ.എസ്.ഇ.ബി സബ് സെൻ്ററിൽ ജീവനക്കാരെ നിയമിച്ച് അത് നിലനിർത്തുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട്  ബിജെപി പരപ്പയിൽ പ്രകടനവും ധർണ്ണയും നടത്തി. ധർണ്ണ സമരം ചന്ദ്രൻ പൈക്ക ഉദ്ഘാടനം ചെയ്തു .രവി പാലക്കീൽ അധ്യക്ഷത വഹിച്ചു .പ്രമോദ് വർണ്ണം, കെ കരിയർ ,മധു വട്ടിപ്പുന്ന  തുടങ്ങിയവർ സംസാരിച്ചു . ഇ. മുരളിധരൻ സ്വാഗതവും, രതീഷ് പാലങ്കി നന്ദിയും രേഖപ്പെടുത്തി. പ്രകടനത്തിന് ഹരികൃഷ്ണൻ, ഷിബു കെ എസ് ,അനീഷ് പ്രതിഭാ നഗർ, രവി വട്ടിപ്പുന്ന  തുടങ്ങിയവർ നേതൃത്വം നൽകി

No comments