ജനദ്രോഹ ബജറ്റിലൂടെ ഭൂനികുതി വർദ്ധിപ്പിച്ച പിണറായി സർക്കാറിനെതിരെ കോൺഗ്രസ് സായഹ്ന ധർണ്ണ നടത്തും ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം നേതൃതലയോഗം
കരിന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം നേതൃതല യോഗത്തിൽ ജനദ്രോഹ ബജറ്റിലൂടെ വൻ നികുതി വർദ്ദനവ് നടപ്പാക്കി ജനങ്ങളെ കൊള്ളയടിക്കാനുള്ള പിണറായ സർക്കാറിനെതിരെ ഫെബ്രുവരി 21 ന് KPCC യുടെ ആഹ്വാനപ്രകാരം പഞ്ചായത്തിലെ മൂന്ന് വില്ലേജ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്താനും, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി ശാന്ത നടത്തിയ ചികിൽസാ ഫണ്ട് തട്ടിപ്പ് ൻ്റെ സത്യാവസ്ഥ ജനങ്ങളോട് തുറന്ന് പറയണമെന്നും പരാതിക്കാരനും രോഗിയുമായ പവിത്രൻ കരിന്തളത്തിന് ചികിൽസാ സഹായം എന്ന പേരിൽ പിരിച്ച മുഴുവൻ തുകയും ടി പി ശാന്തഉൾപ്പെട്ട സഹായ കമ്മറ്റി കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ യോഗം ഉദ്ഘാനം ചെയ്തു. നേതാക്കളായ സി വി ഭാവനൻ, കുഞ്ഞിരാമൻ മാസ്റ്റർ, സി വി ഗോപകുമാർ ശ്രീജ്ത്ത് ചോയ്യംകോട്, കണ്ണൻ പട്ട്ളം, അജയൻ വേളൂർ , ജനാർദ്ദനൻ കക്കോൾ, ശശി ചാങ്ങാട്, റെജി തോമസ്, രാകേഷ് കുവാറ്റി,ഷൈലജ ചെറുവ' അശോകൻ ആറളംതുടങ്ങിയവർ സംസാരിച്ചു. ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു.
No comments