Breaking News

ഗുരുതര അസുഖം ബാധിച്ചു ചികിത്സയിലുള്ള കാലിച്ചാമരത്തെ ശ്രീജയ്ക്ക് വേണ്ടി തമ്പുരാട്ടി ബസ് കാരുണ്യയാത്ര നടത്തി


നീലേശ്വരം : പരപ്പ-പെരിയങ്ങാനം - നിലേശ്വരം -കാഞ്ഞങ്ങാട് റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസും ന്യൂസ് @കാലിച്ചാമരം വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ഗുരുതര അസുഖം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കാലിച്ചാമരത്തെ ശ്രീജയെ സഹായിക്കാനായി തമ്പുരാട്ടി ബസിന്റെ ആറാമത് കാരുണ്യ യാത്ര നീലേശ്വരം പോലീസ് സ്റ്റേഷൻ എസ് ഐ പ്രദീപ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉൽഘടനം ചെയ്തു. മുൻപും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തികൾ ചെയത്  ബസ് സർവീസുകൾക്ക് മാതൃക കാട്ടിയ ബസ് സർവീസ് ആണ് മടിക്കൈയിലെ വി വേണുവിന്റെ ഉടമസ്ഥതയിൽ ഉള്ള തമ്പുരാട്ടി ബസും ജീവനക്കാരും. അവർക്കൊപ്പം ജീവകാരുണ്യ പ്രവർത്തികൾ ചെയ്ത് വരുന്ന കാലിച്ചാമരത്തെ ഒരു കുട്ടം യുവാക്കളുടെ നേതൃത്വത്തിൽ ഉള്ള വാട്ട്സ് ആപ്പ് കൂട്ടായ്മയായ  ന്യൂസ് @കാലിച്ചാമരം വാട്ട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് ആണ് കാരുണ്യ യാത്ര നാടത്തിയത് 

No comments