Breaking News

കോയിത്തട്ടയിൽ നടന്ന വർണക്കൂട്ട് 2025 ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി


കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോയിത്തട്ടയിൽ നടത്തിയ ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ഷെജി തോമസ് , അസിസ്റ്റന്റ് സെക്രട്ടറി ടി.വി. ബാബു , ഉമേശൻ വേളൂർ , കെ പി ചിത്രലേഖ ,പി. ധന്യ ,കെ യശോദ , വി സന്ധ്യ , കെ രമ്യ , എം.വി.രാഘവൻ , സിൽവി.കെ. കൈരളി , ടി.എസ്.ബിന്ദു , ഉഷാ രാജു , എൻ രാജൻ , പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു.. ബാലചന്ദ്രൻ കൊട്ടോട്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത സമ്മാനദാനം നടത്തി ഐ സി ഡി എസ് സൂപ്പർവൈസർ നീതു കെ ബാലൻസ്വാഗതവും . കെ.എം.സുപ്രഭ നന്ദിയും പറഞ്ഞു

No comments