കുപ്രസിദ്ധ ഗുണ്ടയും നിരവധി അക്രമകേസുകളിൽ പ്രതിയുമായ മുന്ന എന്ന അക്ഷയ് (33) യെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കുപ്രസിദ്ധ ഗുണ്ടയും നിരവധി അക്രമകേസുകളിൽ പ്രതിയുമായ മുന്ന എന്ന അക്ഷയ് (33) യെ കാപ്പ ചുമത്തി . 2007 മുതൽ വർഷങ്ങളായി ഇയാൾ പൊതുജന സ്വൈര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും കാസറഗോഡ് ജില്ലയിലെ കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ശ്രമം , നരഹത്യ ശ്രമം, വർഗീയ ക്രമ സമാധാന പ്രശ്നങ്ങളും എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് അക്ഷയ് . 2018, 2023 , 2025 എന്നി വർഷങ്ങളിൽ കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഇൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനും, 2023 ഇൽ നരഹത്യ ശ്രമത്തിനും ,2025 ജനുവരിൽ വർഗീയ വിരോധം വെച്ച് മീപ്പുഗിരിയിൽ പുതിയതായി ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റ് ഉടമയുടെ സുഹൃത്തിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് .
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ ശുപാർശയിൽ കാസറഗോഡ് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ എ എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത് .
No comments