മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചിൽ തിരയിൽപെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചിൽ തിരയിൽപെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കടമ്പാർ ബെജ്ജ റോഡിലെ ഭാസ്കര(56)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കുമ്പള കോസ്റ്റൽ പൊലീസ് കുണ്ടുകുടുക്കയ്ക്ക് സമീപം കടലിൽ കണ്ടെത്തിയത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപ്രതിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഭാസ്കരനെ തിരയിൽപെട്ട് കാണാതായത്. ഭാര്യ മാലതിയും ബിച്ചിൽ ഒപ്പം വന്നിരുന്നു. സ്കൂട്ടർ കടൽത്തീരത്തിന് സമീപം നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് കടപ്പുറത്ത് വീണുകിടക്കുന്ന മാലതിയെ കണ്ടത്. പിന്നീടാണ് ഒപ്പമുണ്ടായിരുന്ന ആളെയും കാണാതായ വിവരമെത്തുന്നത്. തുടർന്ന് മഞ്ചേശ്വരം പൊലീസും ഫയർഫോഴ്സും രാത്രി പത്തരവരെ കടലിൽ തെരച്ചിൽ നടത്തിയിരുന്നു.
No comments