Breaking News

പയസ്വിനി പുഴയിൽ ചെക്ക്ഡാം നിർമ്മിക്കുന്നതിനുള്ള സർവ്വേക്കിടയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടു പോയി


കാസർകോട്: പയസ്വിനി പുഴയിൽ ചെക്ക്ഡാം നിർമ്മിക്കുന്നതിനുള്ള സർവ്വേക്കിടയിൽ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടു പോയി. ആലപ്പുഴ, മാവേലിക്കര, ചെറിയനാട്, മാതുമ്പിനാൽ വീട്ടിൽ ടി നിഖിൽ (27) ചൊവ്വാഴ്ച ഉച്ചയോടെയാണ് പയസ്വിനി പുഴയിൽ പള്ളങ്കോട്ട് അപകടത്തിൽപെട്ട് മരിച്ചത്. സർവ്വേ നടത്തുന്നതിനിടയിൽ കല്ലിനു മുകളിൽ നിന്നു വഴുതി വീണ് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
ഒറിജിൻ എന്ന കമ്പനിയിൽ കരാർ ജീവനക്കാരനായിരുന്ന നിഖിലും മറ്റു മൂന്നു പേരും ഒരാഴ്ച മുമ്പാണ് സർവ്വേക്കായി പള്ളങ്കോട്ട് എത്തിയത്. ടി.ആർ തുളസീധരൻ-ഷീല ദമ്പതികളുടെ മകനാണ്. സഹോദരൻ നിധീഷ്. അപകടവിവരമറിഞ്ഞ് സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ബുധനാഴ്ച രാവിലെ കാസർകോട്ടെത്തിയ ശേഷമാണ് ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

No comments