Breaking News

തെങ്ങിൽ നിന്ന് വീണ് കരിവേടകം പള്ളക്കാട് സ്വദേശിയായ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു


കാസർകോട്: തെങ്ങിൽ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് 11-ാം വാർഡിൽ കരിവേടകം പള്ളക്കാട് താമസിക്കുന്ന ടി. ഗോപാലൻ(58)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ചുഴുപ്പിൽ കണ്ടോത്ത് ലിബിയുടെ പറമ്പിൽ ജോലിക്കെത്തിയതായിരുന്നു. തെങ്ങിൽ നിന്നും വീണ ഗോപാലനെ ഉടൻ തന്നെ ബേഡകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപ്രതിയിലേക്ക് മാറ്റി. ഭാര്യ: ശകുന്തള. മക്കൾ: ടി ശരത് (ഓസ്ട്രിയ), ടി ശരണ്യ(ബംഗളൂരു), ടി. സഞ്ജയ്.

No comments