വരക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാദർ സണ്ണി അമ്പാട്ട് കൊടിയേറ്റി
നർക്കിലക്കാട് : വരക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാദർ സണ്ണി അമ്പാട്ട് കൊടിയേറ്റി .തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും ,നൊവേനയ്ക്കും ഫാദർ ജേക്കബ് കുറ്റിക്കാട്ട് മുഖ്യ കാമികനായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഫാദർ സേവിയർ പുത്തൻപുരയ്ക്കൽ, ഫാദർ ജോൺ എടാട്ട്, ഫാ. ജോൺസൺ പടിഞ്ഞാറയിൽ, ഫാ. ജോസഫ് കൊട്ടാരത്തിൽ , ഫാ. ജോസഫ് മടപ്പാൻകോട്ടു കുന്നേൽ ,ഫാ .തോമസ് മേനപ്പാട്ട് പടിക്കൽ ,ഫാ .ആൽബിൻ തെങ്ങുംപള്ളിൽ, റവ. ഡോ. മാണി മേൽവട്ടം എന്നിവർ കാർമ്മികരായിരിയ്ക്കും. സമാപന ദിവസമായ 23-ന് രാവിലെ 9.30-ന് ആഘോഷമായ തിരുനാൾ കുർബാന വചന സന്ദേശം എന്നിവയ്ക്ക ഫാ.ജയിംസ് ആനത്താരയ്ക്കൽ കാർമ്മികനായിരിക്കും. തുടർന്ന് പ്രദക്ഷിണം .സ്നേഹവിരുന്നോ ടു കൂടി തിരുനാൾ സമാപിക്കും.
No comments