'ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുൻപിലും രാപ്പകൽ സമരം സംഘടിപ്പിക്കും': യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി
കാഞ്ഞങ്ങാട് : ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങൾക്ക് മുൻപിലും രാപ്പകൽ സമരം സംഘടിപ്പിക്കും കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു ഡി എഫ് കമ്മറ്റി. ബജറ്റിൽ എസ് സി / എസ് ടി ഫണ്ടും ന്യൂനപക്ഷ സ്കോളർഷിപ്പുകളും വെട്ടി കുറച്ചതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം നൽകാത്തതിലും കടൽ മണൽ ഖനനത്തിനെതിരെയും വന്യജീവി ആക്രമണം മൂലം ജനങ്ങളുടെ ജിവനും സ്വത്തിനും നേരിടുന്ന ഭീഷണിക്കുമെതിരെ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കുവാൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം യൂഡിഎഫ് തീരുമാനിച്ചു കാഞ്ഞങ്ങാട് മുസ്ലിം ലീഗ് ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ
യു.ഡി.എഫ് ജില്ല നേതാക്കളായ ഹക്കിം കുന്നിൽ, വി കമ്മാരൻ , കൂക്കൾ ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു ചെയർമാൻ പ്രിൻസ് ജോസഫ് , അദ്ധ്യക്ഷം വഹിച്ചു കൺവീനർബഷീർ വെള്ളിക്കോത്ത് സ്വാഗതവും സി.വി ഭാവന ൻ നന്ദിയും പറഞ്ഞു
അഡ്വ എൻ എ ഖാലിദ്, കെ മുഹമ്മദ് കുഞ്ഞി എം പി ജാഫർ ടി ഗംഗാധരൻ എം പി ജാഫർ , ബാലകൃഷ്ണൻ കെ. പി ,എൻ വിജയൻ ,മുസ്തഫ തായന്നൂർ, , സി.കെ താജുദ്ദീൻ, മനോജ് തോമസ്, സി വി തബാൻ,നിസാം ഫലാഹ്, സക്കറിയാസ് വടാന,സാലു കെ എ, ഫിലിപ്പ് ചാരാത്ത്, വിജയൻ ബിരിക്കുളം നാരായണൻ വി എന്നിവർ ചർച്ചയിൽ പങ്കെടുതത്തു.
No comments