വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാ വർക്കേഴ്സ് യൂണിയൻ( സി ഐ ടി യു) നീലേശ്വരം പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു
നീലേശ്വരം : ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപ അനുവദിക്കുക, പി.എഫ്, പെൻഷൻ, ഗ്രാറ്റുവിറ്റി നൽകുക, ഇൻഷുറൻസ് പുന:സ്ഥാപിക്കുക, കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിനർഹമായ വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാ വർക്കേഴ്സ് ആൻഡ് ഫെസിലിറ്റേറ്റർ ഫെഡറേഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു) നേതൃത്വത്തിൽ 2025 മാർച്ച് 21 ന് ദേശ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ആശാ വർക്കേഴ്സ് യൂണിയൻ CITU നീലേശ്വരം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നീലേശ്വരം പോസ്റ്റ് ഓഫീസ് മാർച്ച്
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. കമലാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നീലേശ്വരം ഏരിയാ സെക്രട്ടറി കെ. ഉണ്ണി നായർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ വൈ: പ്രസിഡന്റ് പ്രീത പി.വി. ബിന്ദു വത്സൻ, ബീന. എ.
നീലേശ്വരം ,മല്ലിക മടിക്കൈ, നിഷ കരിന്തളം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഏരിയാ സെക്രട്ടറി നിഷ രാജീവൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉഷ. എം അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ ഗീത .പി.വി. നന്ദി പറഞ്ഞു.
No comments