വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി
വെള്ളരിക്കുണ്ട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, 7 ഗഡു (21 )% ക്ഷമാശ്വാസം അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻകാലപ്രാബല്യം നൽകുക, പങ്കാളിത്ത പെൻഷൻകാർക്ക് മിനിമം പെൻഷൻ ഉറപ്പുവരുത്തുക, ലഹരി വ്യാപനം തടയുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി .
കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം യു തോമസ് .അധ്യക്ഷത വഹിച്ചു. മാത്യു തോമസ് ,ബി റഷീദ, എം കെ ദിവാകരൻ, ജി മുരളീധരൻ, കെ കുഞ്ഞമ്പു നായർ ജോസുകുട്ടി അറക്കൽ, ഷേർലി ഫിലിപ്പ് ,എ കെ ജെയിംസ് ,തോമസ് കെ ജെ ,ദേവസ്യ എം ഡി ,വി കെ ബാലകൃഷ്ണൻ പി ജെ സെബാസ്റ്റ്യൻ പ്രസംഗിച്ചു .
No comments