Breaking News

സർവ്വീസിൽ നിന്ന് വിരമിക്കുന്ന പരപ്പ പോസ്റ്റോഫീലെ പോസ്റ്റ്മാസ്റ്റർ എം.വി തമ്പാന് ഹൃദ്യമായ യാത്രയയപ്പ്


പരപ്പ : സർവ്വീസിൽ നിന്ന് വിരമിക്കുന്ന പരപ്പ പോസ്റ്റോഫീലെ പോസ്റ്റ്മാഷ് എം.വി തമ്പാന് ഡിപ്പാർട്ട്മെൻ്റിൻ്റെ യാത്രയപ്പ് നൽകി.

പരപ്പ പോസ്റ്റോഫീസിൽ നടന്ന ചടങ്ങിൽ ബാലകൃഷ്ണൻ പി അധ്യക്ഷനായി. കാസർകോട് ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ട് ഷീല  തമ്പാൻ മാഷിന്  ഉപഹാരം കൈമാറി. എൻ.എഫ്. പി.ഇ യൂണിയന് വേണ്ടി ഹരി കെ ഉപഹാരം കൈമാറി. വിൽസൻ്റ്, ബാബുരാജ്, ബാലൻ മാഷ്, ചിത്രലേഖ, രസ്ന രാജൻ, ബെന്നി തോമസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ശ്യാമിലി സ്വാഗതവും രാമകൃഷ്ണൻ ബളാൽ നന്ദിയും പറഞ്ഞു.



No comments