Breaking News

വനിതാ ആർക്കിടെക്ടറിനെ പീഡിപ്പിക്കാൻ ശ്രമം യുവാവ് പിടിയിൽ


കണ്ണൂർ: ലക്ഷദ്വീപ് സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. തയ്യിൽ, നീർച്ചാൽ യു.പി സ്കൂളിനു സമീപത്തെ ടി.കെ ഫവാസി(43)നെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ ആർക്കിടെക്ടറായി ജോലി ചെയ്തു വരികയാണ് പരാതിക്കാരി. കണ്ണൂരിലെ ഒരു വർക്ക് സൈറ്റിൽ എത്തിയപ്പോൾ ഇന്റീരിയർ വർക്ക് ചെയ്യുന്ന ഫവാസ് കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു യുവതി നൽകിയ പരാതിയിൽ പറഞ്ഞു.

No comments