Breaking News

ദേശീയപാത 66; അപകട സാധ്യത മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്തും

ദേശീയപാത 66 നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ ഡ്രോണ്‍ പരിശോധന നടത്താന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വീരമലക്കുന്ന്, മട്ടലായികുന്ന്, ബേവിഞ്ച എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. ജിയോളജി മണ്ണ് പര്യവേഷണം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഡ്രോണ്‍ പരിശോധനയിലൂടെ മലമുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയുമാണ് ലക്ഷ്യം.


No comments