കാസർകോട്: ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിൽ മരവും ഒപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. വൈദ്യുതി ലൈൻ ഓഫ് ചെയ്ത് ഡ്രൈവറെ രക്ഷപ്പെടുത്തി. വിദ്യാനഗർ സ്വദേശി പവിത്രൻ ആണ് രക്ഷപെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കാസർകോട് വിദ്യാനഗർ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുൻവശത്തെ റോഡിലാണ് സംഭവം. ഓടികൊണ്ടിരിക്കെ വൈദ്യതി ലൈൻ അടക്കം മരം പൊട്ടി കാറിന് മുകളിലേക്കു വീഴുകയായിരുന്നു.വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേന എത്തി. കെ.എസ്.ഇ.ബി അധികൃതർ ലൈൻ ഓഫ് ആക്കിയ ശേഷമാണ് ഡ്രൈവറെ കാറിനുള്ളിൽ നിന്നും പുറത്തിറക്കിയത്. മരം വീണ് കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ മരം കുറച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിഎം സതീശന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഒകെ പ്രജിത്, കെ സതീഷ്, മുഹമ്മദ് സിറാജ്, സോബിൻ എന്നിവരാണ് രക്ഷപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.
No comments