'ശ്രേയസ്' കമ്പല്ലൂർ ഏരിയ സംഗമം കമ്പല്ലൂർ ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു
കമ്പല്ലൂര്‍: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസിന്റെ കമ്പല്ലൂര്‍ ഏരിയ സംഗമം വിവിധ പരിപാടികളോടെ കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ ലഹരിവിരുദ്ധ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പൊതുസമ്മേളനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷാജി തച്ചനംകോട്ട് അദ്ധ്യക്ഷത വഹിച്ചു. സിവില്‍ പൊലിസ് ഓഫിസര്‍ രഞ്ജിത് കുമാര്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പഞ്ചായത്തംഗങ്ങളായ സതി ദേവി, സോണിയ, ശ്രേയസ് കോഡിനേറ്റര്‍മാരായ ഷാജി മാത്യു, വി.വി.നളിനാക്ഷന്‍, സി.ഡി.ഒ വിലാസിനി ചന്ദ്രന്‍, ബൈജു മാസ്റ്റര്‍, ജോണ്‍ ബ്രിട്ടോ എന്നിവെര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
No comments