Breaking News

ചെർക്കള-ചട്ടഞ്ചാൽ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ടു


ജില്ലയില്‍ അതിത്രീവ മഴ തുടരുന്നതിനിടയില്‍ ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ഗര്‍ത്തം രൂപപ്പെട്ടു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് തൊട്ടുതാഴെയുളള കാനത്തുംകുണ്ട് വളവിലാണ് ഗര്‍ത്തം രൂപം കൊണ്ടത്. റോഡും പുതുതായി പണിത പാലവും ചേരുന്ന ടാറിട്ട ഭാഗത്താണ് ഗര്‍ത്തം രൂപപ്പെട്ടത്. ചട്ടഞ്ചാല്‍ ടൗണിന്റെ കിഴക്കു ഭാഗത്തു നിന്നും മുഴുവന്‍ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്.

No comments