വീശിയടിച്ച ശക്തമായ കാറ്റിൽ കാക്കടവ് പാലത്തിന് സമീപം വൈദ്യുതി ലൈനിന് മുകളിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി തൂണുകൾ തകർന്നു
പെരുമ്പട്ട: ഇന്ന് (ചൊവ്വ )രാവിലെ വീശിയടിച്ച ശക്തമായ കാറ്റിൽ ചീമേനി ഓടകൊല്ലി റോഡിൽ കാക്കടവ് പാലത്തിന് സമീപം റോഡിന് കുറുകെ വൈദ്യുതി ലൈനിൻ മുകളിലേക്ക് മരം പൊട്ടി വീണ് വൈദ്യുതി തൂണുകൾ തകർന്നു വീണു.
ധരാളം വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലൂടെയുള്ള ഗതാഗതം കുറെ നേരത്തേക്ക് തടസ്സപെട്ടു, ഉടനെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് മരം മുറിച്ച് മാറ്റുകയും,റോഡിലേക്ക് വീണ് കിടന്ന വൈദ്യുതിതൂൺ എടുത്ത് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
No comments