Breaking News

കോടോത്തെ നാടക- കലാ അക്കാദമിയുടെ രണ്ടാം വർഷ ത്രിദിന നാടക പഠന ക്യാമ്പ് 'ഓള്യ 2K25' സമാപിച്ചു


ഒടയംചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടോത്ത് ആരംഭിച്ച നാടക- കലാ അക്കാദമിയുടെ രണ്ടാം വർഷ ത്രിദിന നാടക പഠന ക്യാമ്പ് 'ഓള്യ 2K25 സമാപിച്ചു. ക്യാമ്പ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസിന്റ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീമതി പി ശ്രീജ ഉൽഘാടനം ചെയ്തു പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ശ്രീലത, മൂന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ, ടി കോരൻ, പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.ഇംപ്ലിമെൻറ് ഓഫീസർ അലോഷ്യസ് മാസ്റ്റർ സ്വാഗതവും പി രമേശൻ നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി ബിനീഷ് കെ കോഴിക്കോട്, പ്രവീൺ കാടകം, അജിത്ത് രാമചന്ദ്രൻ ,എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. രമേശൻ പി കോടോം ഡയറക്ടറായി പ്രവർത്തിച്ച ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ നിർവ്വഹിച്ചു.ടി.കെ.നാരായണൻ, നസിയ ഇബ്രാഹിം, അജിത്ത്,  എന്നിവർ സംസാരിച്ചു.

No comments