Breaking News

ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി


ബളാൽ: ബളാൽ ഗവ. ഹയർ സെക്കൻ്റി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ. എസ്. ഐ സുരേശൻ നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് ജേക്കബ് ഇ. ജെയുടെ അധ്യക്ഷതയിൽ സ്കൂൾ കൗൺസിലർ അഞ്ജു ശങ്കരൻ ലഹരി വിരുദ്ധ സന്ദേശവും, കുമാരി റിതിന ബിജു ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്തി.

തുടർന്ന് ദിൽന ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസും , ലിറ്റിൽ കൈറ്റ്സി ൻ്റെ നേതൃത്വത്തിൽ SAY NO TO DRUGS  Signature രേഖപ്പെടുത്തി. ഹെഡ്മിസ്ട്രസ് കെ.വി രജിത സ്വാഗതവും , കുമാരി ശിവപ്രിയ എ.ആർ നന്ദിയും പറഞ്ഞു.

No comments