പരപ്പയിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കൂട്ടയോട്ടം നടത്തി
പരപ്പ : ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പയിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് കൂട്ടയോട്ടം നടത്തി.വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ശ്രീ ടി.കെ മുകുന്ദൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ഡി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.പി.ഒ മാരായ കെ സുരേഷ് കുമാർ സ്വാഗതവും ദീപ പ്ലാക്കൽ നന്ദിയും പറഞ്ഞു. അധ്യാപകരായ കുഞ്ഞുമോൻ നൗഷാദ്തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments