Breaking News

വായന പക്ഷാചരണത്തിൻ്റെ ഭാഗമായി കാലിച്ചാനടുക്കം ഗവ ഹൈസ്കൂൾ വിദ്യാർത്ഥികൾ കാലിച്ചാനടുക്കം പൊതുജനവായനശാല ഗ്രന്ഥാലയം സന്ദർശിച്ചു


കാലിച്ചാനടുക്കം : ദൃശ്യമാധ്യമങ്ങളുടെ  കടന്നുവരവില്ലാത്ത കാലത്തെ പഴയ കാല തലമുറകളിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം  എ വി മധു  കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ അനിത പി പി  സുഷമ എന്നിവരും  കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാലപ്രസിഡണ്ട് കെ.വിനോദ് കുമാർ  അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു.

'1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട് മലയോര ഗ്രാമ പ്രദേശമായ ഇവിടെ  വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം   പുസ്തകങ്ങൾ വീടുകളിലേക്ക്  എത്തിച്ചു നൽകുന്ന പരിപാടി കുടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക്  ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ  പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ  സംഘടിപ്പിക്കുന്നുണ്ട്

കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ് വൈലോപ്പള്ളി കവിത എം ടി, മുകുന്ദൻ   സന്തോഷ് ഏച്ചിക്കാനം സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങൾ  കുട്ടികൾ തെരഞ്ഞെത്

No comments