Breaking News

കോടോം - ബേളൂർ നായിക്കയം തട്ടിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ, മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഒടയഞ്ചാൽ: കോടോം ബേളൂർ പഞ്ചായത്തിൽ നായ്ക്കയം തട്ടിൽ ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ മണ്ണിടിഞ്ഞു വീണു. ഉരുൾപൊട്ടലെന്ന സംശയമുണ്ടായതോടെ നാട്ടുകാർ ഭീതിയിലായി. ഇന്ന് വൈകീട്ടാണ് മഴയിൽ വലിയ കുന്നിൻ മുകളിൽ നിന്നും വെള്ളവും മണ്ണും ഒലിച്ചിറങ്ങിയത്. താഴ്ഭാഗത്തെ മൂന്ന് കുടുംബങ്ങളെ മാറ്റി ബന്ധു വീടുകളിലേക്ക് പാർപ്പിച്ചു. വലിയ പാറയും താഴെയെത്തിയതോടെ നാട്ടുകാർ ഭീതിയിലായി. കെ.വി. ഗോപാലകൃഷ്‌ണൻ മാസ്റ്ററുടെ കൃഷിസ്ഥലത്താണ് ശക്തമായ മഴയിൽ മണ്ണും കല്ലും ഒഴുകിയെത്തിയത്. മുകൾ ഭാഗത്ത് നിന്നും വന്ന വലിയ ഒരു പാറ റബർ തോട്ടത്തിൽ തങ്ങി നിൽക്കുന്നു. ഇത് മഴയിൽ വീണ്ടും താഴേക്ക് പതിക്കുമോയെന്നാണ് സംശയം. വ്യാപക കൃഷി നഷ്ടമുണ്ട്.വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, ബേളൂർ വില്ലേജ് ഓഫീസർ ശ്രീലാൽ സ്ഥലം സന്ദർശിച്ചു. മണ്ണിടിച്ചിൽ 50 മീറ്റർ താഴെ വരെയെത്തി.


No comments