Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കീരാൻപാടി നടപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു


രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കോടോം --ബേളൂർ പഞ്ചായത്തിലെ കീരാൻപാടി നടപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ കെ ശൈലജ, പഞ്ചായത്തംഗങ്ങളായ ഇ ബാലകൃഷ്ണൻ, കെ അനിൽകുമാർ, ജോയിന്റ് ബിഡിഒ കെ ജി ബിജുകുമാർ, കെ ബാലകൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ, എൻ ബിജു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ രജനി കൃഷ്ണൻ സ്വാഗതവും, കെ മധു നന്ദിയും പറഞ്ഞു

No comments