ഉപ്പള ഷോപ്പിംഗ് കോംപ്ലക്‌സിൽ വൻ തീപിടുത്തം
ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്‌സില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വന്‍ തീപിടുത്തമുണ്ടായി. കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മാസ്റ്റര്‍ കമ്പ്യൂട്ടേഴ്‌സ് സ്ഥാപനത്തിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ തീ പടര്‍ന്ന് പരിസരത്തേക്കും വ്യാപിച്ചു. ഉപ്പളയില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
No comments