Breaking News

കാഞ്ഞങ്ങാട് ഒക്ടോബർ 2ന് വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് മൂന്നുമണിവരെ ഒരുക്കുന്ന ഗതാഗത ക്രമീകരണം


കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൻറെ ഭാഗമായി ഒക്ടോബർ 2ന് വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് മൂന്നുമണിവരെ ഒരുക്കുന്ന ഗതാഗത ക്രമീകരണം .

പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ

നീലേശ്വരം, കാഞ്ഞങ്ങാട്, പാണത്തൂർ ,മാവുങ്കാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഔദ്യോഗിക വാഹനങ്ങൾ ഉൾപ്പെടെ ചെമ്മട്ടംവയൽ വഴി നെല്ലിക്കാട്ട് വഴി  ദുർഗ ഹൈസ്കൂളിന്റെ കിഴക്ക് വശം റോഡിലൂടെ ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ് .

കാസറഗോഡ്- ബേക്കൽ-കാഞ്ഞങ്ങാട് സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങൾ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനിൽ നിന്നും കുന്നുമ്മൽ മേലാങ്കോട് വഴി ദുർഗാ ഹൈസ്കൂൾ കിഴക്കുവശത്ത് റോഡിലൂടെ ഗ്രൗണ്ടിൽ പ്രവേശിക്കേണ്ടതാണ് .


No comments