Breaking News

വിജയദശമിദിനത്തിൽ വെള്ളരിക്കുണ്ട് തപസ്യയിൽ നൃത്തം,സംഗീതം വിദ്യാരംഭം നടത്തി കുരുന്നുകൾ


വെള്ളരിക്കുണ്ട് : വിജയദശമിദിനത്തിൽ വെള്ളരിക്കുണ്ട് തപസ്യയിൽ നൃത്തം,സംഗീതം വിദ്യാരംഭം നടത്തി നൂറോളം വിദ്യാർഥികൾ. ഗുരു സന്തോഷ് നാട്യാഞ്ജലി,രജീഷ് പാണപ്പുഴ എന്നിവരുടെ ശിക്ഷണത്തിൽ മുതിർന്നവരും കുട്ടികളുമുൾപ്പെടെ നൂറോളം പേർ നൃത്തം, സംഗീതം എന്നിവയിൽ വിദ്യാരംഭം കുറിക്കുകയും  ഗുരുവന്ദനം നടത്തുകയും ചെയ്തു. ചന്ദ്രു വെള്ളരിക്കുണ്ട് ചടങ്ങിന് ആശംസകളർപ്പിച്ചു.

No comments