സ്വകാര്യസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമം: എം.എല്‍. അശ്വിനി
കാസര്‍ഗോഡ് : സ്വകാര്യസ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസ്ഥാനസര്‍ക്കാരിന്റെ വികസനത്തെ കുറിച്ച് മേനി നടിക്കുകയാണ് പിണറായി വിജയനെന്നും സ്വകാര്യസ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെതിരെ ചെങ്കൊടി നാട്ടി വികസനം തടസപ്പെടുത്തിയവരാണ് സിപിഎമ്മും മറ്റ് ഇടത് പാര്‍ട്ടികളുമെന്നത് കേരളം മറക്കില്ലെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി പറഞ്ഞു.
ജില്ലയിലെ സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി വിളിപ്പാടകലെയുള്ള ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. കേന്ദ്രം കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കാന്‍ അഭിപ്രായസമന്വയത്തിന് ശ്രമിക്കാത്ത എല്‍ഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും നേതാക്കൾ ആശുപത്രിയുടെ ഉദ്ഘാടനത്തിന് ഒരുമിച്ചത് പരിഹാസ്യമാണ്. കേരളത്തിന്റെ വികസനം തടസ്സപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നാണ് പിണായി വിജയന്റെ ആരോപണം. പത്ത് വര്‍ഷം പിന്നിട്ടിട്ടും ജില്ലയിലെ ഏക സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കേന്ദ്രം തടസപ്പെടുത്തിയത് കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്നും അശ്വിനി പറഞ്ഞു.
No comments