കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന - ജില്ലാ അവാർഡ് ജേതാക്കൾക്കും കുടുംബശ്രി അരങ്ങ് വിജയികൾക്കുള്ള അനുമോദനവും ആദരവും കരിന്തളത്ത് സിനിമാ സംവിധായകൻ പ്രിയനന്ദനൻ ഉൽഘാടനം ചെയ്തു
കരിന്തളം:കുടുംബശ്രീ കാസർകോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ല- സംസ്ഥാന അവാർഡ് ജേതാക്കളേയും കുടുംബശ്രീ സംസ്ഥാന അരങ്ങ് വിജയികളേയും ആദരിച്ചു. കിനാനൂർ കരിന്തളം സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച സംഗീത ശില്പ പരിപാടിയോടെയാണ് ആദരം പരിപാടി ആരംഭിച്ചത്. ആദരം 2025 എന്ന പേരിൽ കരിന്തളം തോളേനി അമ്മാറമ്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്‌ത സിനിമാ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന സുറാബ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ര വി അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംസ്ഥാന ജില്ലാ അവാർഡ് ജേതാക്കൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും കുടുംബശ്രീ സംസ്ഥാന അരങ്ങ് വിജയികൾക്കുള്ള അനുമോദനവും സംവിധായകൻ പ്രിയനന്ദനൻ, ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത,കിനാനൂർ കരിന്തളം പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പാറക്കോൽ രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌സി വി പ്രമീള, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, സജീന്ദ്രൻ പുതിയ പുരയിൽ, ബിന്ദു കെ എസ്, , കെ വി ബാബു, എ വി സന്തോഷ് കുമാർ, ഉഷ രാജു, കെ ശ്രീജ, ഖയറുന്നീസ, വി സുനിത, മുംതാസ് അബൂബക്കർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ,സി എച്ച് ഇക്ബാൽ, സിഎം സൗദ എന്നിവർ സംസാരിച്ചു...കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ ഡി ഹരിദാസ് സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി രത്നേഷ് നന്ദിയും പറഞ്ഞു.
No comments