വെള്ളരിക്കുണ്ട് ടൗണിലെ പ്രകാശിക്കാത്ത ഹൈമാസ് ലൈറ്റുകൾ അറ്റാകുറ്റ പണികൾ നടത്തി പ്രകാശിപ്പിക്കണം ; മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് കൺവെൻഷൻ സമാപിച്ചു
വെള്ളരിക്കുണ്ട് : മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു വെള്ളരിക്കുണ്ട് യൂണിറ്റ് കൺവെൻഷൻ സമാപിച്ചു. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം പി വി തമ്പാൻ ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ബി ബാലകൃഷ്ണൻ ആദ്യക്ഷത വഹിച്ചു. ഷിബു ബി സ്വാഗതം പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു ഗിരീഷ് ടി എൻ, ബഷീർ അരീക്കോടൻ, ടി വി തമ്പാൻ എന്നിവർ സംസാരിച്ചു. നിലവിലെ ഭാരവാഹികൾ തുടരാൻ തീരുമാനിച്ചു.
താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗണിലെ പ്രകാശിക്കാത്ത ഹൈമാസ് ലൈറ്റുകൾ അറ്റാകുറ്റ പണികൾ നടത്തി പ്രകാശിപ്പിക്കണം എന്നും ടൗണിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ ടൗണിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments