Breaking News

തെങ്ങിൽ കുടുങ്ങി കിടന്ന തെങ്ങുകയറ്റ തൊഴിലാളിയുടെ ജീവൻ കാത്തുനിർത്തിയ ശശിക്ക് ആദരവുമായി ചങ്ങാതിക്കൂട്ടം കള്ളാർ യൂണിറ്റ്


രാജപുരം : കള്ളാർ കപ്പള്ളിയിൽ തേങ്ങ പറിക്കുമ്പോൾ, കാൽതെറ്റി തെങ്ങിൽ നിന്നും തല കീഴായി തൂങ്ങി കിടന്ന തെങ്ങുകയറ്റ തൊഴിലാളിയായ  ആടോട്ടുകയ സ്വദേശിയായ ബാബുവിനെ, തത്സമയം തന്നെ മുകളിൽ കയറി ഫയർ ഫോഴ്സ് വരുവോളം 3 മണിക്കൂർ തെങ്ങിൻ മുകളിൽ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ജീവൻ രക്ഷിച്ച ശശിയെ സ്വഭവനത്തിൽ എത്തി ചങ്ങാതിക്കൂട്ടം, കള്ളാർ യൂണിറ്റും ജില്ലാ കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു . ജില്ലാ കമ്മിറ്റിക്കു വേണ്ടി ജില്ലാ പ്രസിഡന്റ്‌ മണി, കുറ്റിക്കോൽ, ജില്ലാ സെക്രട്ടറി ബിനു ബളാൽ എന്നിവർ ചേർന്ന് ശശിയെ അനുമോദിച്ചു, കൂടെ ജില്ലാ കമ്മിറ്റി അംഗങ്ങൾ, കള്ളാർ യൂണിറ്റ് പ്രസിഡന്റ്‌, മറ്റ് മെമ്പർമാർ എന്നിവർ പങ്കെടുത്തു

No comments