നിർമ്മാണം പൂർത്തിയാക്കിയ പുഞ്ച കാപ്പിതട്ട് - ആനകുഴി റോഡിന്റെ ഉത്ഘാടനം നടന്നു
മാലോം : ഇ ചന്ദ്രശേഖരൻ എം എൽ എ യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുഞ്ച കാപ്പിതട്ട് - ആനകുഴി റോഡിന്റെ ഉദ്ഘാടനം ബളാൽ പഞ്ചായത്തു പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിർവ്വഹിച്ചു.
ദിനേശൻ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭുപേഷ് (വൈസ് പ്രസി പരപ്പ ബ്ലോക്ക് പഞ്ചായത്ത്) മുഖ്യാതിഥിയായി ചടങ്ങിൽ വെച്ച് റോഡ് കോൺഡ്രാക്ടർ അജിത് കരിബനക്കൽനെ ആദരിച്ചു .
ചന്ദ്രൻ എം ( സിപിഎം ) സോജി കരിമ്പനാകുഴി (കോൺഗ്രസ് ) സാജൻ പുഞ്ച (ബി ജെ പി) സിജു പുഞ്ച (ഉരു മൂപ്പൻ) ജോയി മൈക്കിൾ (കേരള കോൺഗ്രസ് എം ) മധു എ. (സെക്രട്ടറി വലിയ പുഞ്ച കാർഷിക സഹകരണസംഘം) എന്നിവർ സന്നിഹിതരായിരുന്നു .
No comments