ബിരിക്കുളം ചേമ്പേന ജവഹർ ആർട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ പുതുതായി നിർമിച്ച ക്ലബ്ബ് ഓഫീസ് കെട്ടിടോൽഘാടനം നടത്തി
ബിരിക്കുളം : ചേമ്പേന ജവഹർ അട്സ് & സ്പോട്സ് ക്ലബ്ബിൻ്റെ പുതുതായി നിർമിച്ച ക്ലബ്ബ് ഓഫീസ് കെട്ടിടോൽഘാടനം നടത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി കെ.പി ചിത്രലേഖ ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ബാബു ചേമ്പേന അദ്ധ്യക്ഷനായി. കാൻഫെഡ് ജില്ലാ സെക്രട്ടറി സി. സുകുമാരൻ മാസ്റ്റർ മഹാത്മാഗാന്ധി, ജവഹർലാൽനെഹറു , പി എൻ പണിക്കർ എന്നിവരുടെ ചായാചിത്രം അനാഛാദനവും മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ വനിത ഫുഡ്മ്പോൾ സിനിയർ ടീം അംഗമായ അമേയചന്ദ്രൻ, ജൂഡോ ഗുസ്തിയിൽ ജില്ലയിൽ സിൽവർ മെഡൽ നേടിയ ധീരജ് മഹേഷ് എന്നിവരെ ചടങ്ങിൽ ഉപഹാ രങ്ങൾ നൽകി അനുമോദിച്ചു. സി.വി. ബാലകൃഷ്ണൻ, എൻ. വിജയൻ, എം. കുഞ്ഞി മാണി,അരുൺ കുമാർ, ജനാർദ്ദനൻ എം., കെ.വി. സുശീല എന്നിവർ ആശംസകൾ നേർന്നു.
No comments