Breaking News

ഭൂരഹിതരായ ആദിവാസികൾക്ക് ഏറ്റെടുത്ത ഭൂമി പതിച്ചു നൽകുക;എ.കെ.എസ് എളേരി ഏരിയ കമ്മിറ്റി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ 77 കുടുംബങ്ങൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ഭൂമി അടിയന്തിരമായി പതിച്ച് നൽകണമെന്നാവശ്യപ്പെട്ട് എ.കെ.എസ് എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. സമരം എ.കെ.എസ് സംസ്ഥാന കമ്മിറ്റിയംഗം സി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷനായി. എ.കെ.എസ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി, കർഷക സംഘം ഏരിയ സെക്രട്ടറി ടി.പി തമ്പാൻ, ബിജു മൗക്കോട്, മനോജ് പടയക്കല്ല്, കൃഷ്ണൻ മാലോം, രാമകൃഷ്ണൻ കൂളിപ്പാറ,ബാലാമണി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പാട്ടത്തിൽ രാഘവൻ സ്വാഗതം പറഞ്ഞു.

No comments