കർഷകസ്വരാജ് സത്യാഗ്രഹത്തോടൊപ്പമുണ്ട്...വെള്ളരിക്കുണ്ടിലെ കർഷക സ്വരാജ് സമരപന്തലിൽ പിന്തുണയുമായിവി.ഡി സതീശൻ
വെള്ളരിക്കുണ്ട് : വന്യ മൃഗശല്യം നേരിടാൻ ആധൂനികവും പരസരാഗതവുമായ മാർഗ്ഗങ്ങളവലംബിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവിച്ചു. എന്നാലിന്ന് ഇതൊന്നും നടക്കുന്നില്ല. നിയമ സഭയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പ്രതിപക്ഷം ഏറ്റവുമധികം ഉന്നയിച്ച വിഷയമിതാണ്. ഈ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരം കാണാതെ കേരളത്തിന് മുന്നോട്ടു പോകാനാവില്ല. കർഷകസ്വരാജ് സത്യാഗ്രഹത്തോടൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി.
സത്യാഗ്രഹ പന്തലിൽ വച്ച് പ്രതിപക്ഷ നേതാവിനെ ജിമ്മി ഇടപ്പാടി ഷാൾ അണിയിച്ചു സ്വീകരിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പി.ജി. ദേവ് , ഫെറോനാ വികാരി ഡോ. ജോൺസൻ അന്ത്യാകുളം തുടങ്ങിയവർ പങ്കെടുത്തു.
No comments