Breaking News

ടാപ്പിങ് തൊഴിലാളിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കരിന്തളം : ടാപ്പിങ് തൊഴിലാളിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലക്കോട് ശാന്തിപുരം സ്വദേശി കുരിശുകുന്നേൽ ജോസഫിന്റെ മകൻ സജി ജോസഫ് (54) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് കരിന്തളം പെരിയങ്ങാനത്തെ വാടക വീട്ടിലാണ് ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. പെരിയങ്ങാനത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ ടാപ്പിങിനായി എത്തിയതായിരുന്ന സജി. രാവിലെ
ജോലിക്കെത്താത്തതിനാൽ മറ്റു തൊഴിലാളികൾ ഫോൺ വിളിച്ചപ്പോൾ സജി അറ്റൻഡ് ചെയ്തിരുന്നില്ല. തുടർന്ന് താമസിക്കുന്ന വാടകവീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. 

No comments