Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവർഗ്ഗ - സ്ത്രീ സംവരണ വാർഡുകൾ അറിയാം

വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ സ്ത്രീ സംവരണ വാർഡായി ബാനം (9), ലാലൂർ (19) എന്നീ വാർഡുകളും, പട്ടികവർഗ്ഗ സംവരണ വാർഡായി അയറോട്ട് (3), അയ്യങ്കാവ് (16) എന്നീ സ്ത്രീ സംവരണ വാർഡുകളായി എരുമകുളം (1), ചുള്ളിക്കര (4), ബേളൂർ (6), എണ്ണപ്പാറ (7), അട്ടക്കണ്ടം (8), ആലത്തടി (13), തായന്നൂർ (14), പേരിയ (15), ആനക്കല്ല് (18) എന്നീ വാർഡുകളും പ്രഖ്യാപിച്ചു.
കള്ളാർ ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ സ്ത്രീ സംവരണ വാർഡായി ആടകം (2), കൊട്ടോടി (14) എന്നീ വാർഡുകളും, പട്ടികവർഗ്ഗ സംവരണവാർഡായി കുടുംബൂർ (1) വാർഡും പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാർഡുകളായി ചേടിക്കുണ്ട് (3), മാലക്കല്ല് (6), കള്ളാർ (8), ചേറ്റുക്കല്ല് (12), പൂടംകല്ല് (13), മഞ്ഞങ്ങാനം (15) എന്നീ വാർഡുകളും പ്രഖ്യാപിച്ചു.
പനത്തടി ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ സ്ത്രീ സംവരണവാർഡായി ചെറുപനത്തടി (15) വാർഡും, പട്ടികവർഗ്ഗ സംവരണവാർഡായി പനത്തടി (14) വാർഡും പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാർഡുകളായി പട്ടുവം (5), പരിയാരം (6), കല്ലപ്പള്ളി (7), പാണത്തൂർ (10), അരിപ്രോഡ് (11), ബളാന്തോട് (12), പ്രാന്തർ കാവ് (16), എരിഞ്ഞിലംകോട് (17) എന്നീ
വാർഡുകളും പ്രഖ്യാപിച്ചു.
ബളാൽ ഗ്രാമപഞ്ചായത്തിൽ പട്ടികവർഗ്ഗ സ്ത്രീ സംവരണ വാർഡുകളായി പുഞ്ച (7), കനകപ്പള്ളി (17) എന്നീ വാർഡുകളും, പട്ടികവർഗ്ഗ സംവരണ വാർഡുകളായി മരുതുംകുളം (4), കൊന്നക്കാട് (9) എന്നീ വാർഡുകളും പ്രഖ്യാപിച്ചു. സ്ത്രീ സംവരണ വാർഡുകളായി എടത്തോട് (1), അത്തിക്കടവ് (2), ചുള്ളി (5), ദർഘാസ് (6), മൈക്കയം (8), മാലോം (11), കല്ലഞ്ചിറ (16) എന്നീ വാർഡുകളും പ്രഖ്യാപിച്ചു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ്ഗ സ്ത്രീ സംവരണ വാർഡായി പരപ്പ് (8), പട്ടിക വർഗ്ഗ സംവരണ വാർഡായി ചായോത്ത് (1), സ്ത്രീ സംവരണ വാർഡുകളായി നെല്ലിയടുക്കം (3 ),കാറളം(5 ), കമ്മാടം(7), പെരിയങ്ങാനം (12), കുമ്പളപ്പള്ളി (13 ), കാലിച്ചാമരം (14 ), പുലിയന്നൂർ (15 ), കൊല്ലംപാറ (17 ), കണിയാട(19) എന്നിവ പ്രഖ്യാപിച്ചു.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ പട്ടികവർഗ്ഗ സ്ത്രീ സംവരണ വാർഡുകളായി കോട്ടമല (12),കമ്മാടം (16), പട്ടികവർഗ്ഗ സംവരണ വാർഡായി ചെന്നടുക്കം (3), സ്ത്രീ സംവരണ വാർഡുകളായി പരപ്പിച്ചാൽ (1), ഭീമനടി (2), ചീർക്കയം (7), നാട്ടക്കൽ(8), കരുവാങ്കയം(9 ), പറമ്പ് (10), ചട്ടമല (11), പെരുമ്പട്ട് (18) എന്നിവ പ്രഖ്യാപിച്ചു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പട്ടിക വർഗ്ഗ സ്ത്രീ സംവരണ വാർഡായി അരിമ്പ് (13 ), പട്ടിക വർഗ്ഗ സംവരണ വാർഡായി പൊങ്കൽ (12) സ്ത്രീ സംവരണ വാർഡുകളായി ചിറ്റാരിക്കൽ ടൌൺ (2), ചിറ്റാരിക്കൽ സൌത്ത് (3),പള്ളിക്കുന്ന് (4)തയ്യേനി (6),ഒടക്കൊല്ലി(8),മുനയംകുന്ന്(11),കമ്പല്ലൂർ (16),കാര (18) എന്നീ വാർഡുകളും
പ്രഖ്യാപിച്ചു.

No comments