ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
പരപ്പ : അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച കേരളത്തിലെ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ഹരികൃഷ്ണൻ കെ, രാഹുൽ എൻ.കെ, ഇ മുരളീധരൻ, ബാബു പുതുക്കുന്ന്, ദാമു കരിയാപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി .തുടർന്ന നടന്ന യോഗത്തിൽ ബി.ജെ.പികിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി.പ്രമോദ് വർണ്ണം അധ്യക്ഷത വഹിച്ചു. വി സി പത്മനാഭൻ ,രാജഗോപാൽ, ചന്ദ്രൻ പൈക്ക ,എസ് കെ ചന്ദ്രൻ, ഇന്ദുലേഖ, അലോക് യാദവ്, സാജൻ പുഞ്ച തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വിനോദ് തലയെടുക്കം സ്വാഗതവും, രഞ്ജിത്ത് വരയിൽ നന്ദിയും പറഞ്ഞു
No comments