സി എ കെ സി സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിമൽ കുമാറിനെ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി എകോപനസമിതി സമിതി യൂണിറ്റ് ആദരിച്ചു.
വെള്ളരിക്കുണ്ട് : സി എ കെ സി സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശിയും വി സി എസ് കാറ്ററിംഗ് ആൻഡ് ഇവന്റ് ഉടമയുമായ വിമൽ കുമാറിനെ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി എകോപനസമിതി സമിതി യൂണിറ്റ് ആദരിച്ചു. വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ വിമൽ കുമാറിനെ ഷാൾ അണിയിച്ചു ആദരിച്ചു. കേരളത്തിലെ കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രബല സംഘടനയാണ് സി എ കെ സി.അതിനെ മുൻ നിരയിൽ നിന്ന് നയിക്കാൻ വെള്ളരിക്കുണ്ട് സ്വദേശിയെ തിരഞ്ഞെടുത്തത് മലയോരത്തിനും അഭിമാനിക്കാവുന്ന കാര്യമായി.
No comments