കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു
കരിന്തളം:സി പി എം പോളിറ്റ് ബ്യൂറോ അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി സിപിഎം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ഉയർത്തലും അനുസ്മരണവും സംഘടിപ്പിച്ചു.പി വി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ കെ ബാലകൃഷ്ണൻ പതാക ഉയർത്തി. സി പി എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം കെ സതീശൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി വാസു കരിന്തളം സ്വാഗതം പറഞ്ഞു.
No comments