Breaking News

ശ്രീ മുത്തപ്പൻ മടപ്പുര വാർഷിക പൊതുയോഗം പ്രതിഭാനഗർ മടപ്പുരയിൽ വെച്ച് ചേർന്നു


പരപ്പ  : ശ്രീ മുത്തപ്പൻ മടപ്പുര വാർഷിക പൊതുയോഗം പ്രതിഭാനഗർ മടപ്പുരയിൽ വെച്ച് ചേർന്നു. പ്രസിഡന്റ്‌ കെ തമ്പാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.പരപ്പ ശ്രീ തളീ ക്ഷേത്രം  പ്രസിഡന്റ്‌ ശ്രീകുമാർ പി ആർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി കൃഷ്ണൻ  പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അവ അംഗീകരിച്ചു.തുടർന്ന് മടപ്പുര മാതൃസമിതിയുടെ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും യോഗം പാസ്സാക്കി. മടേശൻ കെ ടി ദാമോദരൻ,വൈസ് പ്രസിഡന്റ്‌ വി മാധവൻ, താളീക്ഷേത്ര മാതൃസമിതി പ്രസിഡന്റ്‌ ടി ത്രിവേണി ടീച്ചർ, മടപ്പുര മാതൃസമിതി പ്രസിഡന്റ്‌ സുജിത ചന്ദ്രൻ, വി ശശിധരൻ സംസാരിച്ചു.

No comments