മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മികച്ച നടപ്പാക്കലിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മാ പുരസ്കാരം കാസറഗോഡ് ജില്ലയിൽ രണ്ടാം സ്ഥാനം പനത്തടി ഗ്രാമ പഞ്ചായത്തിന്
പനത്തടി - 2024-25 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുകയും, ഏറ്റവും കൂടുതൽ നൂറു തൊഴിൽ ദിനങ്ങൾ നൽകിയതിൽ രണ്ടാമതും, പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങൾ നൽകിയതിൽ രണ്ടാമതും പനത്തടി പഞ്ചായത്താണ്. ശരാശരി തൊഴിൽ ദിനം നൽകിയതിലും ജില്ലയിൽ ഒന്നാമതാണ്. കൂടാതെ ശുചിത്വവുമായി ബന്ധപ്പെട്ട് 117 സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നിർമ്മിച്ച് നൽകി. മഴവെള്ളം ഭൂമിയിലേക്കിറക്കാൻ ആവശ്യമായ കിണർ റീച്ചാർജ് പ്രവൃത്തികൾ, പശുതൊഴുത്ത്, ആട്ടിൻകൂട് കോഴിക്കുട്, കുളം, കിണർ മുതലായ വ്യക്തിഗത ആസ്തികൾ എന്നിവ നിർമ്മിച്ച് നൽകി. സ്വയം സഹായ സംഘങ്ങൾക്ക് സംരഭം തുടങ്ങാൻ ആവശ്യമായ വർക് ഷെഡ് പോലുള്ള മാതൃകാ പ്രവൃത്തികളും ഏറ്റെടുത്ത് നടപ്പിലാക്കി. അതോടൊപ്പം റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് ഊന്നൽ നൽകി. ഇതെല്ലാം പരിഗണിച്ചാണ് പുരസ്കാരം.
No comments