Breaking News

പരപ്പ കമ്മാടത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പിഴുതെടുത്ത് കൊണ്ട് പോയതിനെതിരെ യുഡിഎഫ് കമ്മാടം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ ജ്വാല തീർത്തു


പരപ്പ : കമ്മാടം ജുമാമസ്ജിദ്ദിന് സമീപത്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത് കൊണ്ട് പോയതിനെതിരെ യുഡിഎഫ് കമ്മാടം ബൂത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ ജ്വാല തീർത്ത് യുഡിഎഫ് പ്രവർത്തകർ.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയുടെ പ്രതികാരമായ് ഇത്തരം നെറികെട്ട രാഷ്ട്രീയ വിരോധത്തിന് നേതൃത്വം നല്കുന്നവർക്ക് വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ജനം വോട്ടിലൂടെ മറുപടി നല്കുമെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് യു വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നൗഷാദ് കാളിയാനം, തസ്ലീം പട്ട്ളം, യൂസഫ് കമ്മാടം, തുടങ്ങിയവർ സംസാരിച്ചു.

No comments