Breaking News

പരപ്പ കമ്മാടത്തെ ഹൈമാസ്റ്റ് ലൈറ്റ് അഴിച്ചുമാറ്റി രാഷ്ട്രീയപാർട്ടിയുടെ തോൽവിയുടെ പ്രതികാരമെന്ന് ആരോപണം


പരപ്പ :  പരപ്പ കമ്മാടം ഏഴാം വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് വളരെ കൊട്ടി ആഘോഷിച്ചു കൊണ്ട് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഇന്ന് ഒരു സുപ്രഭാതത്തിൽ ജെസിബി പോലുള്ള യന്ത്രത്തിന്റെ  സഹായത്തോടു കൂടി കോൺക്രീറ്റ് അടക്കം പറിച്ച് മറ്റു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് . നിരവധി ആളുകൾ താമസികുന്ന അതുപോലെ നിരവധി ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് ടൗണുകളിലേക്ക് പോകുവാൻ  എത്തുന്ന ഒരു ജംഗ്ഷൻ കൂടിയാണിത്.  

 കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം രാഷ്ട്രീയപാർട്ടിയുടെ തോൽവിയുടെ പ്രതികാരമാണ് ഈ ഹൈമാസ്റ്റ് ലൈറ്റ് മാറ്റിയതിന്റെ പിന്നിലെന്ന് കമ്മാടം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. ഹൈമാസ് ലൈറ്റ് സ്ഥാപിച്ച സ്ഥലത്ത് എത്രയും പെട്ടെന്ന് തന്നെ തിരിച്ച് സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ് കേരളത്തിൽ എവിടെയും കേട്ട് കേൾവി ഇല്ലാത്ത ഒരു കാര്യമാണ് . ബന്ധപ്പെട്ട അധികാരികളും  അതിന്റെ പിന്നിൽ പ്രവർത്തിച്ച ആൾക്കാരും ചെയ്തത് തിരുത്തിയില്ലെങ്കിൽ ഇത്തരം പ്രവർത്തനങ്ങൾ കണ്ടു നിൽക്കില്ല എന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി


No comments