Breaking News

വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കമ്പലൂരിലേക്ക് പോവുകയായിരുന്ന കാർ യാത്രയ്ക്കിടയിൽ കത്തി നശിച്ചു


ചീമേനി:വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോവുകയായിരുന്ന കാർ യാത്രയ്ക്കിടയിൽ കത്തി നശിച്ചു. കാറിൽ ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിമേനി തുറന്ന ജയിലിന് സമീപത്ത് വെച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ  കാറിലുണ്ടായിരുന്നവർ  പുറത്തേക്കിറങ്ങിയതിനാൽ അപകടം ഒഴിവായി.പടന്നയിലെ വി കെ പി നൗഫലിന്റെ  ഉടമസ്ഥതയിലുള്ള കാറാണിത്.

​ ഇന്ന് രാവിലെയാണ് സംഭവം  ചീമേനി ഫയർഫോഴ്സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചത്.

No comments